കുന്ദമംഗലം:കേരള ടെന്നികൊയ്റ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മുപ്പതാമത് സംസ്ഥാന ജൂനിയർ ടെന്നികോയിറ്റ് ചാമ്പ്യൻഷിപ്പ് കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. അഡ്വ. പി. ടി. എ റഹീം എം. എൽ. എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഏ. കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഹയർ സെക്കന്ററി സ്കൂൾ മാനേജർ കെ. പി വസന്തരാജൻ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന അസോസിയേഷൻ പ്രസിഡന്റ് കെ. മധുസൂദനൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന അസോസിയേഷൻ സെക്രട്ടറി കെ. വി ബിജു, ഹെഡ് മാസ്റ്റർ എം. പ്രവീൺ, പി.ടി. എ പ്രസിഡന്റ് ടി. ടി നിധീഷ്, എ. മൂസ ഹാജി, ഇ. കോയ, സുഭാഷ്, യു. പി സാബിറ, സജീന്ദ്രൻ, പി. യൂസുഫ്,കെ പി അൻഷാദ്,കെ നിഖിൽ രാജ് സംസാരിച്ചു.ജില്ലാ ടെന്നികൊയ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അഷ്‌റഫ് കുരുവട്ടൂർ സ്വാഗതവും ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് നന്ദിയും പറഞ്ഞു.
ആദ്യ മത്സരത്തിൽ ആണ് കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് എതിരില്ലാത്ത രണ്ട് സെറ്റിന് കണ്ണൂരിനെ പരിചയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

