Kerala kerala kerala politics

വയനാട്ടില്‍ കേടായ അരി വിതരണം; മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; വി ഡി സതീശന്‍

കൊച്ചി: വയനാട്ടില്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത അരി കേടായതു സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മേപ്പാടി പഞ്ചായത്താണ് ഉത്തരവാദിയെന്നു മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. മേപ്പാടി പഞ്ചായത്ത് ഒരു ഭക്ഷ്യസാധനവും വിതരണം ചെയ്തിട്ടില്ല. റവന്യൂ അതോറിട്ടികള്‍ നല്‍കിയ ഭക്ഷ്യസാധനങ്ങളാണ് പഞ്ചായത്ത് വിതരണം ചെയ്തത്.

നവംബര്‍ ഒന്ന് റവന്യൂ വകുപ്പ് വിതരണം ചെയ്ത 815 അരിച്ചാക്കുകളില്‍ 17 എണ്ണം പുഴുക്കുത്തുള്ളതായിരുന്നു. ഒക്ടോബര്‍ 15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം ബാധകമായി. ഇതോടെ പഞ്ചായത്ത് അംഗങ്ങളോ ഭരണസമിതിയോ ഒരു സാധനങ്ങളും വിതരണം ചെയ്തിട്ടില്ല. കലക്ടറേറ്റില്‍ നിന്നും എത്തിക്കുന്ന സാധനങ്ങള്‍ ഉദ്യോഗസ്ഥരാണ് വിതരണം ചെയ്യുന്നത്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്? പരിശോധന നടത്താതെയാണ് റവന്യൂ വകുപ്പ് ദുരന്തബാധിതര്‍ക്കുള്ള സാധനങ്ങള്‍ കൊടുത്തയച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം നവംബര്‍ ഒന്നിന് വിതരണം ചെയ്ത സാധനങ്ങള്‍ കേടുവന്നതിന് മേപ്പാടി പഞ്ചായത്ത് എങ്ങനെ ഉത്തരവാദിയാകും. സര്‍ക്കാര്‍ നല്‍കിയ സാധനങ്ങള്‍ അല്ലാതെ മേപ്പാടി പഞ്ചായത്ത് സ്വന്തം നിലയ്ക്ക് ഒരു സാധനവും വാങ്ങിയിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഈ തെറ്റ് യു.ഡി.എഫ് പഞ്ചായത്ത് സമിതിയുടെ മേല്‍ കെട്ടിവയ്ക്കുകയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!