കുന്ദമംഗലം: ആണ്ട് നേർച്ച പോലെ വർഷാവർഷം വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്ന രീതി കേരള സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ എംഎൽഎ യു.സി രാമൻ. നിരുത്തരവാദപരമായ നയങ്ങൾ കാരണമാണ് കെഎസ്ഇബിക്ക് ഈ ദുർഗതി വന്നിരിക്കുന്നത്. 720 കോടി രൂപ കെഎസ്ഇബിക്ക് മാത്രം നഷ്ടമുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിനെല്ലാം കാരണം എന്നും ഇതിന്റെ പാപഭാരം മുഴുവൻ ചുമക്കുന്നത് നാട്ടിലെ പാവപ്പെട്ട ജനങ്ങളാണെന്നും യു.സി രാമൻ പറഞ്ഞു. നികുതി ഭാരം മുഴുവൻ ജനങ്ങളുടെയും മേൽ അടിച്ചേൽപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുന്ദമംഗലത്ത് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കെഎസ്ഇബി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യു സി രാമൻ .പരിപാടിയിൽ അരിയിൽ മൊയ്തീൻ ഹാജി, അരിയിൽ അലവി,ഒ ഉസ്സയിൻ,ടി പി മുഹമ്മദ്,ഏകെ ഷൗക്കത്തലി,പി അബുഹാജി,ശിഹാബ് പാലക്കൽ,യുസി മൊഴ്തീൻകോയ,ബഷീർ മാസ്റ്റർ,ഹാരിസ് തറക്കൽ ടികെ സീനത്ത്,പി കൗലത്ത്,ഷാജി പുൽകുന്നുമ്മൽ,കെകെസി നൗഷാദ്,പി മമ്മിക്കോയ, ഒ സലീം,എൻഎം യൂസഫ്,ഐ മുഹമ്മദ് കോയ ,ഹസ്സൻ ഹാജി,യു മാമു,ഷമീന വെള്ളറക്കാട്ട്,സിദ്ദീഖ് തെക്കെയിൽ,കെകെ ഷമീൽ,ഫാത്തിമ ജസ്‌ലി ബഷീർ എംപി അൻഫാസ്,സുഫിയാൻ,ഷമീർ മുറിയനാൽ സി അബ്ദുൽ ഗഫുർ, ഇ ശിഹാബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ജനങ്ങളെ വർഷാ വർഷം ഷോക്കടിപ്പിക്കുന്ന നയമാണ് സർക്കാരിന്റേത്, കെഎസ്ഇബിയെ കടത്തിലാക്കിയതും സർക്കാർ നിലപാട്; യു.സി രാമൻ

