Kerala News

ആര്യക്ക് ചെറിയപ്രായം,ബുദ്ധി കുറവ്;മാപ്പുപറഞ്ഞാലും മതിയെന്ന് കെ.സുധാകരൻ

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ മാപ്പുപറഞ്ഞാലും മതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് അഭിപ്രായമെന്നും മാപ്പ് പറഞ്ഞാല്‍ ഇക്കാര്യം പാ‍ര്‍‌ട്ടി ച‍ര്‍ച്ച ചെയ്യുമെന്നും പൊതുമാപ്പ് പറയുന്നത് സ്ഥാനം ഒഴിയുന്നതിനേക്കാൾ വലുതാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.ആര്യ ചെറിയപ്രായമാണ്, ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയർക്ക് അത് ഉപദേശിക്കാൻ പാർട്ടിനേതൃത്വത്തിന് സാധിക്കണമെന്നും സുധാകരൻ പറഞ്ഞു. ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മാപ്പ് പറഞ്ഞാൽ മതിയെന്ന് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം.അതിനിടെ മേയറുടെ പരാതിയിൽ അന്വേഷണ സംഘം ഇന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കും. മേയറുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. മേയർ സമയം നൽകിയതു അനുസരിച്ച് ഇന്ന് ഉച്ച കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. തൻറെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!