പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ധനസഹായം ലഭിച്ചവര്‍ ലൈഫ് പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. വീടുകളുടെ അറ്റകുറ്റപ്പണിക്ക് ധനസഹായം ലഭിച്ചവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാലും നേരത്തെ കൈപ്പറ്റിയ തുക ലൈഫ് വിഹിതമായ നാലു ലക്ഷത്തില്‍ നിന്നും കുറവ് ചെയ്യും. ലൈഫ് പദ്ധതി പ്രകാരമുള്ള നാലു ലക്ഷം രൂപ ആറു ലക്ഷം രൂപയാക്കി ഉയര്‍ത്തിയാലും നിലവിലെ സാഹചര്യത്തില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകില്ല. വീടുകളുടെ അറ്റകുറ്റപ്പണിക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ച പണം ലൈഫ് വിഹിതത്തില്‍ നിന്നും കുറവുചെയ്യുന്ന നടപടി ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.