ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ എട്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 101 സര്‍വിസുകള്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചു. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂള്‍ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ 50 സര്‍വിസുകളും കേരളത്തിലേക്കാണ്.
ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വിസില്ല. റിയാദില്‍ നിന്നും നവംബര്‍ 13, ഡിസംബര്‍ രണ്ട്, ഒമ്പത്, 16, 23, 30 തീയതികളില്‍ ഓരോന്നും നവംബര്‍ 18, 25 തീയതികളില്‍ രണ്ട് വീതം സര്‍വിസുകള്‍ തിരുവനന്തപുരത്തേക്കും നവംബര്‍ 11 ന് കണ്ണൂരിലേക്ക് ഒരു സര്‍വിസുമാണുള്ളത്. റിയാദില്‍ നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും സര്‍വിസുകളില്ല. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് മാത്രമാണ് കേരളത്തിലേക്കുള്ള സര്‍വിസുകള്‍.
നവംബര്‍ 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലായി എട്ട് സര്‍വിസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക. റിയാദില്‍ നിന്നും ലക്‌നൗ വഴി ഡല്‍ഹിയിലേക്ക് എട്ടും അമൃത്‌സര്‍ വഴി ഡല്‍ഹിയിലേക്ക് ഏഴും ഹൈദരാബാദിലേക്ക് മൂന്നും സര്‍വിസുകളും ദമ്മാമില്‍ നിന്നും ലക്‌നൗ വഴി ഡല്‍ഹിയിലേക്ക് എട്ടും ഹൈദരാബാദിലേക്ക് മൂന്നും സര്‍വിസുകളും ജിദ്ദയില്‍ നിന്നും ഡല്‍ഹി വഴി ലക്‌നോവിലേക്ക് 15 ഉം ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഏഴും സര്‍വിസുകളാണ് ബാക്കിയുള്ളവ.
101 സര്‍വിസുകളില്‍ 74 എണ്ണം എയര്‍ ഇന്ത്യയും 27 എണ്ണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുമാണ് ഓപ്പറേറ്റ് ചെയ്യുക. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ ഓഫീസിലെത്തി നേരിട്ട് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റുകള്‍ വെബ്‌സൈറ്റിലും ലഭ്യമാണ്. യാത്രക്കാര്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവര്‍ക്ക് ആദ്യ മുന്‍ഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വില്‍പ്പനയെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.