കോഴിക്കോട്; സിഡബ്ല്യുആര്‍ഡിഎമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തോടും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായും സഹകരിച്ചാണ് കോഴിക്കോട് സൗത്ത് ബീച്ച്, ചുങ്കം, മാറാട്, ബേപ്പൂര്‍ കൂടാതെ കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ച് എന്നിവിടങ്ങള്‍ ശുചീകരിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ബോധവല്‍ക്കരണവും നടക്കും. 11 ാം തിയ്യതി രാവിലെ 7 മണിക്ക് ബീച്ച് റോഡിലെ ഗുജറാത്തി വിദ്യാലയ ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്യും.
സിഡബ്ല്യുആര്‍ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അനിത എ.ബി, കോഴിക്കോട് കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, കോര്പ്പറേഷന് കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി തുടങ്ങിയവര്‍ പങ്കെടുക്കും.