കുന്ദമംഗലം ലോക്കലിലെ ചാത്തൻകാവ് സി.പി.ഐ.എം ബ്രാഞ്ച് ഓഫീസ് തെയ്യൻ സ്മാരക മന്ദിരം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ സെക്രട്ടറി പി ഷൈപു പതാക ഉയർത്തി. ലോക്കൽ കമ്മറ്റി സെക്രട്ടറി എം.എം സുധീഷ്‌കുമാർ അധ്യക്ഷനായി.
ജില്ലാ കമ്മറ്റി അംഗം പി.കെ പ്രേമനാഥ്, ഏരിയ കമ്മറ്റി അംഗങ്ങളായ എം.കെ മോഹൻദാസ്, വി അനിൽകുമാർ, കെ. ശ്രീധരൻ . ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ. മോഹനൻ, കെ സുരേഷ് ബാബു ,സി സുനിത, പി പി. ഉണ്ണികൃഷ്ണൻ, പി. വിനീത, എം.എം രജയ്, എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാർ പി പി ഷിനിൽ സ്വാഗതവും കൺവീനർ കെ ഗംഗാധരൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി

