Kerala

പതിനേഴ്കാരിക്കെതിരെ ലൈംഗികാതിക്രമം; ബീഹാർ സ്വദേശിക്ക് പത്ത് വർഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി

തിരുവനന്തപുരം:പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച്
ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ ബിഹാർ സ്വദേശി സംജയിന്(20) പത്ത് വർഷം കഠിനതടവും നാൽപ്പതിനായിരം രൂപ പിഴയും വിധിച്ച്
തിരുവനന്തപുരം അതിവേഗ കോടതി . ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക ലഭിച്ചാൽ കുട്ടിക്ക് നൽക്കണമെന്നും വിധിയിലുണ്ട്.
2022 ജൂൺ ഏഴിന് ഉച്ചക്ക്
നന്തൻക്കോട് കെസ്റ്റൻ റോഡിൽ വെച്ചാണ്
കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്കൂളിൽ നിന്നും കുട്ടുകാരിയോടൊപ്പം ഹോസ്റ്റലിലോട്ട് നടന്ന് പോവുകയായിരുന്നു പെൺകുട്ടി. എതിരെ നടന്ന് വന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗിക അതിക്രമം നടത്തി. ഭയന്ന പെൺകുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ ഓടിച്ച് പിടികൂടി പൊലീസിൽ ഏൽപ്പിക്കുയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!