മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എൻവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ. മൈക്കിന്റെ ശബ്ദം കൂടിയതിനെതിരെയുളള ഇരുവരും പല വേദികളിൽ നടത്തിയ വിമർശനങ്ങൾക്കെതിരെയാണ് ഫാദർ ജോസഫ് പുത്തൻ പുരയ്ക്കലിന്റെ പരാമർശം. മൈക്ക് ഓപ്പറേറ്റർമാർ വെറുതെ ഉഴപ്പി സ്റ്റേജിലെ പരിപാടി കുളമാക്കണം എന്ന് വിചാരിക്കുന്നവരല്ല. ലൈറ്റും സൗണ്ടും തരുന്നവർ പരിപാടി ഗംഭീരമാക്കാൻ ശ്രമിക്കും. എന്നാൽ വിവരമില്ലാത്ത ചിലർ മൈക്കിന്റെ ശബ്ദം അൽപ്പം കൂടിയാൽ അവരെ തെറി വിളിക്കും. അത് സംസ്കാരമില്ലാത്തതിന്റെ പ്രശ്നമാണ്മു. മുഖ്യമന്ത്രി അല്ല ആരായാലും അത് ശരിയല്ല. അത് അന്തസ്സില്ലായ്മയും പഠനമില്ലായ്മയും വളർന്നുവന്ന പശ്ചാത്തലവുമാണ്. പാർട്ടി സെക്രട്ടറി ക്ഷോഭിച്ചു, മുഖ്യമന്ത്രി ക്ഷോഭിച്ചു ഇത്രയും വിലയില്ലാത്ത മനുഷ്യരായി പോയല്ലോ അവർ എന്നും ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ പറഞ്ഞു. പാലായിൽ ഇന്നലെ നടന്ന ലൈറ്റ് ആന്റ് സൗണ്ട് വെൽഫയർ അസോസിയേഷന്റെ യോഗത്തിലാണ് ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിന്റെ രൂക്ഷ വിമർശനം.
ലൈറ്റും സൗണ്ടും തരുന്നവർ പരിപാടി ഗംഭീരമാക്കാൻ ശ്രമിക്കും, വിവരമില്ലാത്ത ചിലർ ക്ഷോഭിയ്ക്കും ; ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ

