നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിലെ ജനങ്ങൾ മറക്കാത്ത വ്യക്തിത്വത്തിന്റെ ഉടമയാണ് സി.എഛ് മുഹമ്മദ് കോയ എന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.സി. മായിൻ ഹാജി പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിംലീഗ് പെരുവയൽ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടി ഉൽഘാടനം ചെ ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. സ്ത്രീ വിദ്യാഭ്യാസം സ്വപ്നം കണ്ട സി.എച്ചിന്റെ ആഗ്രഹം ഇന്ന് മലയാളി വിദ്യാർത്ഥിനികൾ സാക്ഷാൽക്കരിക്കപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രസിഡണ്ട് കെ. മൂസ്സ മൗലവി അദ്ധ്യഷത വഹിച്ചു. ജനറൽ സെക്രട്ടരി എൻ.പി.ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ. വി.ടി.ബൽറാം അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയിൽ നല്ലൊരു രാഷ്ട്രീയക്കാര ന്റെയും ഭരണകർത്താവിന്റെയും എഴുത്തുകാരന്റെ പ്രാസംഗികന്റെയും സമാജികന്റെയും മാതൃകയായിരുന്നു സി.എച്ച് എന്ന് വി.ടി.ബൽറാം പറഞ്ഞു. ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി യു.സി. രാമൻ, ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ, ടി.പി.ചെറൂപ്പ, വി.പി.മുഹമദ് മാസ്റ്റർ, കെ.കെ. കോയ , സി. മരക്കാരുട്ടി , അഹമ്മദ് കുട്ടി അരയങ്കോട്, എ.കെ.മുഹമ്മദലി, എ.കെ. ഷൗക്കത്തലി, പി. അസീസ്, മജീദ് പെരുമണ്ണ, വി.പി. കബീർ, ഐ. സൽമാൻ ,സി.കെ. ഫസീല എന്നിവർ പ്രസംഗിച്ചു. ട്രഷറർ ഒ. ഹുസ്സയിൻ നന്ദി പറഞ്ഞു