കോഴിക്കോട്: സിനിമ ചിത്രീകരണത്തിനിടെ തെരുവ് നായയുടെ ആക്രമണം. അസോസിയേറ്റ് ക്യാമറാമാന് നായയുടെ കടിയേറ്റു. കോഴിക്കോട് മോത്തോട്ട് താഴത്ത് വെച്ചുനടന്ന ഷൂട്ടിനിടെയാണ് തെരുവ് നായ ആക്രമിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ’ദാസേട്ടന്റെ സൈക്കിൾ’ എന്ന സിനിയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
കടിയേറ്റ ക്യാമറാമാൻ ജോബിൻ ജോണിനെ കൊഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ഷൂട്ട് ചെയ്യുന്നതിനിടയിൽ നായ പിന്നിലൂടെ വന്ന് കടിക്കുകയായിരുന്നു. ഹരീഷ് പേരടി നായകനായ ‘പായൽ കുഞ്ഞുണ്ണി’, ധ്യാൻ ശ്രീനിവാസൻ നായകനായ ‘ജോയ് ഫുൾ ഓഫ് എൻജോയ്’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അഖിൽ കാവുങ്കൽ ആണ് ‘ദാസേട്ടന്റെ സൈക്കിളി’ന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ഹരീഷ് പേരടി ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ദസേട്ടന്റെ സൈക്കിൾ.