National

രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടു

ഹൈലൈറ്റ്സ് രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടു. ലിഥിയം-അയൺ ബാറ്ററിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം. ലിഥിയം-അയൺ ബാറ്ററികളുടെ വികസനം എന്ന വിഷയത്തിലായിരുന്നു ഗവേഷണം

ജോൺ ബി ഗുഡ്നോഫ്, എം സ്റ്റാൻലി വൈറ്റിംഗ്ഹാം, അക്കിര യോഷിനോ എന്നിവർ ചേർന്നാണ് രസതന്ത്രത്തിനുള്ള പുരസ്കാരം പങ്കിട്ടിരിക്കുന്നത്. ലിഥിയം-അയൺ ബാറ്ററി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്.

അതേസമയം ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‍കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്നുപേരാണ് രണ്ട് ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് സ്വന്തമാക്കിയത്. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവരാണ് നൊബേല്‍ നേടിയത്.

ഫിസിക്കല്‍ കോസ്‍മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്ക് ജെയിംസ് പീബിള്‍സിന് (James Peebles) പുരസ്‍കാരം ലഭിച്ചപ്പോള്‍ 1995ല്‍ സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തിയതിന് മൈക്കിള്‍ മേയര്‍ (Michel Mayor), ദിദിയെര്‍ ക്വലോസ് (Didier Queloz) എന്നിവര്‍ അവാര്‍ഡ് നേടുകയും ചെയ്‍തു.

ഇത്തവണ ആദ്യം നല്‍കിയത് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‍കാരമാണ്. മൂന്ന് യുഎസ് ഗവേഷകര്‍ക്കാണ് പുരസ്‍കാരം നേടിയത്. വില്യം ജി കെയിലിൻ, പീറ്റർ ജെ റാറ്റ്‍ക്ലിഫ്‍, ഗ്രെഗ് എൽ സെമൻസ എന്നിവരാണ് വിജയികള്‍.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!