National

49 കിലോ ശരീരഭാരമുള്ള യുവതിയുടെ വയറ്റിൽ 15 കിലോ ഭാരമുള്ള മുഴ

ഇൻഡോർ∙ മധ്യപ്രദേശിലെ ഇൻഡോറിൽ വയറു വേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ. ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയിൽ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് നാൽപത്തിയൊന്നുകാരിയുടെ വയറ്റിൽനിന്നും മുഴ നീക്കിയത്.

ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് യുവതി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്. അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചതെന്നും ഒരു ചെറിയ പിഴവ് മരണത്തിനു പോലും കാരണമായേനെയെന്നും ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോ.അതുൽ വ്യാസ് പറഞ്ഞു. മുഴ നിരവധി നാഡികളാൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നെന്നും വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തതെന്നും ഡോക്ടർ പറഞ്ഞു. മുഴ പൊട്ടാറായ നിലയിലായിരുന്നെന്നും ഇത് വൻ അപകടം വിളിച്ചുവരുത്തിയേനെയെന്നും ഡോക്ടർ അറിയിച്ചു. നിലവിൽ യുവതി അപകടനില തരണം ചെയ്തെന്നും ഡോക്ടർമാർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!