National News

യുവാവില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് പെൺകുട്ടി;കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവെച്ചു

പ്രണയം തെളിയിക്കാൻ എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ച് 15 വയസ്സുകാരി.അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം. ഹാജോയിലെ സത്തോളയിൽ നിന്നുള്ള യുവാവ് ഫേസ്ബുക്ക് വഴിയാണ് 15 കാരിയെ പരിചയപ്പെടുന്നത്.യുവാവുമായി ഏറെ വൈകാതെ പെൺകുട്ടി പ്രണയത്തിലായി. പല തവണ കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ചുവെങ്കിലും ഓരോ തവണയും മാതാപിതാക്കൾ പെൺകുട്ടിയെ കണ്ടെത്തി തിരികെയെത്തിക്കുകയായിരുന്നു. യുവാവില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ പെൺകുട്ടി കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവച്ച് പ്രണയം മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയായിരുന്നു , സംഭവം അറിഞ്ഞതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!