.പെട്ടിമുടിയില്‍ ദുരന്തത്തിൽ പെട്ടവർക്ക് സർക്കാർ നൽകിയ വീടുകൾ ദുരന്ത സ്ഥലത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെയാണെന്നും റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം കല്‍നടയായി പോകേണ്ട സ്ഥിതിയാണെന്നും വാസയോഗ്യമല്ലാത്ത ഭൂമിയിലാണ് വീടുകൾ ഉള്ളതെന്നുംവാഹനങ്ങൾ പോലും പോകാത്ത ഇടമാണെന്നും ഇരകൾ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ
കണ്ണന്‍ ദേവന്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയില്‍ വീട് വെക്കാന്‍ സ്ഥലം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
അതേ സമയം, ദുരിതബാധിതര്‍ക്കായി കുറ്റിയാര്‍ വാലിയില്‍ 8 വീട് നിര്‍മിച്ചെന്നും 6 പേര്‍ക്ക് പട്ടയം അനുവദിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 8 പേര്‍ക്ക് വീട് നിര്‍മിച്ചു കൈമാറിയെന്ന് കണ്ണന്‍ ദേവന്‍ കമ്പനിയും കോടതിയെ അറിയിച്ചു. കേസില്‍ വിശദമായ മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.