ജാതീയധിക്ഷേപങ്ങൾക്ക് പിന്നാലെ ഇന്ത്യന്‍ ഹോക്കി താരം വന്ദന കതാരിയയ്ക്ക് അംഗീകാരവുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്റ് അംബാസിഡറായി വന്ദന കതാരിയയെനിയമിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയ അറിയിച്ചു.
ഒളിംപിക്‌സ് സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ഹോക്കി താരം വന്ദന കതാരിയക്കും കുടുംബത്തിനും വലിയ രീതിയിലുള്ള ജാതീയധിക്ഷേപം നേരിടേണ്ടി വന്നിരുന്നു.
സെമി ഫൈനലില്‍ അര്‍ജന്റീനയോടാണ് ഇന്ത്യ തോറ്റത്. ഹരിദ്വാറിലെ റോഷന്‍ബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ ഉയര്‍ന്ന ജാതിയില്‍പ്പെട്ട രണ്ട് പേര്‍ തോല്‍വി പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ദളിത് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉള്ളത് കൊണ്ടാണ് ഇന്ത്യ തോറ്റത് എന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.