ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതി ശക്തമായി തുടരുന്നു. നിലവിൽ രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു. ഒറ്റ ദിവസത്തെ ഏറ്റവും കൂടുതല്‍ എണ്ണമാണ് ശനിയാഴ്ച ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് രോഗികളുടെ എണ്ണം അറുപതിനായിരം കടക്കുന്നത്.
അതേസമയം ഇന്നലെ മാത്രം 861 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 43,453 ആയി
65,410 രോഗികളാണ് പുതുതായി ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21,50,431 ആയി.ഇതുവരെ 14 ലക്ഷം പേരാണ് ഇന്ത്യയില്‍ കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയത്. 68.32 ശതമാനമാണ് ഇന്ത്യയിലെ രോഗവിമുക്തി റേറ്റ്.