കൊല്ലം: തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു.കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളെയടക്കം പണിമുടക്ക് സാരമായി ബാധിച്ചു.സംസ്ഥാനനത്തിന്റെ വിവിധ ഇടങ്ങളില്‍ ബസുകള്‍ വ്യാപകമായി തടഞ്ഞു.
കൊല്ലത്ത് കൊല്ലത്ത് സര്‍വീസ് നടത്തുന്നതിനിടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി.ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ശ്രീകാന്ത് പറഞ്ഞു. പണിമുടക്ക് ആയിട്ടും സര്‍വീസ് നടത്തിയെന്ന് പറഞ്ഞായിരുന്നു മര്‍ദനം.
കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം അമൃത സര്‍വീസുകളും സമരാനുകൂലികള്‍ തടഞ്ഞു.റിസര്‍വേഷനില്‍ യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ബസിലുണ്ടായിരുന്നു. സമരാനുകൂലികള്‍ കൊടികുത്തി ബസ് തടയുകയായിരുന്നു.മലപ്പുറത്ത് സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞു. കൊട്ടാരക്കര ഡിപ്പോയിലും ബസുകള്‍ തടഞ്ഞു. കോട്ടയത്തേക്ക് സര്‍വീസ് തുടങ്ങിയ കെഎസ്ആര്‍ടിസി ബസാണ് സമരക്കാര്‍ തടഞ്ഞത്.

