*ഗ്രീന്‍ഫീല്‍ഡ് ഹൈവേ; നഷ്ടപരിഹാരം ലഭിച്ചവരുടെ ഹിയറിംഗ് 11, 12 തിയ്യതികളില്‍*കോഴിക്കോട്- പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ 966നായുള്ള – ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പെരുമണ്ണ, ഒളവണ്ണ വില്ലേജുകളില്‍പ്പെട്ട നഷ്ടപരിഹാരം ലഭിച്ച വ്യക്തികളുടെ മാത്രം വിചാരണ ജൂലൈ 11, 12 തിയ്യതികളില്‍ രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് കക്ഷികള്‍ക്ക് ഹാജരാകാനുള്ള നോട്ടീസ് വില്ലേജ് ഓഫീസര്‍മാര്‍ മുഖാന്തിരം നല്‍കിയിട്ടുണ്ട്. നോട്ടീസ് ലഭിക്കാത്തവര്‍ ഇത് ഒരു അറിയിപ്പായി കണ്ട് അന്നേ ദിവസം ഹജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. *ഗസ്റ്റ് ഫാക്കല്‍റ്റി തിരഞ്ഞെടുപ്പ്*കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഹോട്ടല്‍ മാനേജ്മെന്റില്‍ ടീച്ചിങ് അസ്സോസിയേറ്റ്, കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവയുള്ളവര്‍ക്ക് പങ്കെടുക്കാം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉള്ളവര്‍ക്ക് ഹോട്ടല്‍ മാനേജ്‌മെന്റ്, യോഗ വിഷയങ്ങളില്‍ അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വെസ്റ്റ്ഹില്ലിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെ്ന്റില്‍ ജൂലൈ 19 നകം അപേക്ഷിക്കണം. ഫോണ്‍ – 0495 – 2385861, www.sihmkerala.com*ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്*കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ (ബിസ്) ട്രെയിനിംഗ് ജൂലൈയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീപ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയ്‌നിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു / എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314*സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അസാപ്പില്‍ അവസരം*ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ പുതുതലമുറ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടു കൂടെ പഠിക്കുവാന്‍ അവസരം. 10 ശതമാനം മുതല്‍ 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പോടു കൂടെ ഗെയിം ഡെവലപ്പര്‍, വിആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നിഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്‌സുകളില്‍ ആണ് അവസരം. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ നടക്കുന്ന കോഴ്‌സുകളില്‍ അതാത് മേഖലകളിലുള്ള ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങളില്‍ പരിശീലനവും നല്‍കും.ജൂലൈ 31 വരെ അപേക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന മല്‍ത്സര പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ https://link.asapcsp.in/scholarship സന്ദര്‍ശിക്കുക. ഫോണ്‍ – 9495422535, 9495999620, 7012394449.*ക്ഷേമനിധി കുടിശ്ശിക; സമയം അനുവദിച്ചു*കേരളാ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടക്കുന്നതിന് 2024 സെപ്തംബര്‍ 30 വരെ സമയം അനുവദിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 2767213. *ബിഎസ് സി ഫുഡ് ടെക്‌നോളജി സീറ്റൊഴിവ്* ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിലെ പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജെനസ് ഫുഡ് ടെക്നോളജി (സിഎഫ്ടികെ) നടത്തുന്ന ബിഎസ്‌സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് (ഓണേഴ്‌സ്) കോഴ്‌സിന്റെ 2024-28 ബാച്ചില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 0468 2240047, 9846585609.*കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് ഇന്ന്*കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ വടകര, നടക്കുതാഴെ വില്ലേജിലുള്‍പ്പെട്ട അംഗങ്ങളില്‍ നിന്ന് അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഇന്ന് (ജൂലൈ 10) രാവിലെ 10 മുതല്‍ ഉച്ച രണ്ടു വരെ വടകര കമ്മ്യൂണിറ്റി ഹാളില്‍ സിറ്റിംഗ് നടത്തും. അംശദായം അടക്കാനെത്തുന്നവര്‍ ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍: 0495-2384006.*മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം* 2023 ഡിസംബര്‍ 31 വരെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ അംഗങ്ങളും സുഗമമായ പെന്‍ഷന്‍ വിതരണത്തിന് 2024 ആഗസ്റ്റ് 24 നുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. വിവരങ്ങള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം, കോഴിക്കോട് ജില്ല എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547655337, 0483-2760204. *ഹോട്ടല്‍ മാനേജ്മെന്റ് അഭിരുചി പരീക്ഷ 23 ന്*നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ബിരുദം നല്‍കുന്ന ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഭിരുചി പരീക്ഷ ജൂലൈ 23 ന് നടക്കും. ബിരുദ പ്രവേശനത്തിന് പ്ലസ് ടു പരീക്ഷ 40 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം.സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത ഫീസിളവ് ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ ജൂലൈ 19 നകം അപേക്ഷ നൽകണം. ഫോണ്‍: 0495-2385861, 9037098455. *’ലോക ജനസംഖ്യാ ദിനം-2024′ ജില്ലാതല ഉദ്ഘാടനം 11 ന്* ‘അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തിനായി ഗര്‍ഭധാരണത്തിന്റെ സമയവും ഇടവേളയും ഉചിതമായി ക്രമീകരിക്കേണ്ടതാണ്’ എന്ന സന്ദേശത്തോടെ, ലോക ജനസംഖ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം, ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും താമരശ്ശേരി കോരങ്ങാട് ഐഎച്ച്ആര്‍ഡി കോളേജിന്റെയും സംയുക്ത നേതൃത്വത്തില്‍, ജൂലൈ 11ന് രാവിലെ 10.30-ന് നടക്കും. കോരങ്ങാട് ഐഎച്ച്ആര്‍ഡി കോളേജിൽ നടക്കുന്ന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ റീപ്രൊഡക്ടീവ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. സച്ചിന്‍ ബാബു വിഷയാവതരണം നടത്തും.*ജില്ലാ റിസോഴ്സ് സെന്ററിൽ തൊഴിൽ അവസരം*വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് – ഓ ആർ സി പദ്ധതി വഴി നടപ്പിലാക്കുന്ന ഇടുക്കി ജില്ലയിലെ ജില്ലാ റിസോഴ്സ് സെന്ററിലേക്ക് (ഡി ആർ സി) ഹോണറേറിയം അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ സേവനം അനുഷ്ഠിക്കുന്നതിന് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് , സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ/ റെമഡിയൽ ട്രൈനർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നിവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. തൊടുപുഴ വെങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ജില്ലാ റിസോർസ് സെന്ററിലും, ജില്ലയിലെ വിവിധയിടങ്ങളും കമ്മ്യൂണിറ്റി സിറ്റിംഗ് നടത്തി സേവനം ആവശ്യമുള്ള കുട്ടികൾക്ക് വിദഗ്‌ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമാണ് ഡി ആർ സി എക്സ്പെർട്ട് പാനൽ വിപുലീകരിക്കുന്നത്. ഡി ആർ സി മുഖേന കൺസൾട്ടേഷൻ നടത്തുന്ന വിവിധ മേഖലയിലുള്ള വിദഗ്‌ദ്ധരുടെ യോഗ്യതയും മറ്റു വിവരങ്ങളും ചുവടെ ചേർക്കുന്നു. സൈക്യാട്രിസ്റ്റ് ഡോക്ടർയോഗ്യത: എം ബി ബി എസ് , എം ഡി – സൈക്യാട്രി ഹോണറേറിയം : പൂർണ്ണ ദിന സേവനം – 3000 /-രൂപഅർദ്ധ ദിന സേവനം – 2000 /- രൂപ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് : യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ ഹോണറേറിയം: പൂർണ്ണ ദിന സേവനം – 2500 /-രൂപ അർദ്ധ ദിന സേവനം – 1750 /- രൂപ സൈക്കോളജിസ്റ്റ്:യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദംപൂർണ്ണ ദിന സേവനം – 1500 /-രൂപ അർദ്ധ ദിന സേവനം – 1000 /- രൂപ സോഷ്യൽ വർക്കർ:യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്ക് – മെഡിക്കൽ ആൻഡ് സൈക്യാട്രിയിലുള്ള ബിരുദാന്തര ബിരുദംപൂർണ്ണ ദിന സേവനം – 1500 /-രൂപ അർദ്ധ ദിന സേവനം – 1000 /- രൂപ സ്പീച്ച് തെറാപ്പിസ്റ്റ്:യോഗ്യത: റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആൻഡ് ഹിയറിങ് സയൻസിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം പൂർണ്ണ ദിന സേവനം – 1500 /-രൂപ അർദ്ധ ദിന സേവനം – 1000 /- രൂപ സ്പെഷ്യൽ എഡ്യൂക്കേറ്റർ/ റെമഡിയൽ എഡ്യൂക്കേറ്റർ, യോഗ്യത: കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാന്തര ബിരുദം, സ്പെഷ്യൽ എഡ്യൂക്കേഷൻ ബി എഡ്, സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ പൂർണ്ണ ദിന സേവനം – 1500 /-രൂപ അർദ്ധ ദിന സേവനം – 1000 /- രൂപഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്: യോഗ്യത: ഒക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദം/ബിരുദാന്തര ബിരുദം.പൂർണ്ണ ദിന സേവനം – 1500 /-രൂപ അർദ്ധ ദിന സേവനം – 1000 /- രൂപ ജില്ലാ റിസോർസ് സെന്ററിൽ കൺസൾട്ടേഷൻ നടത്തുന്ന വിദഗ്ദ്ധർക്ക് 10 കിലോമീറ്ററിൽ കൂടുതൽ യാത്ര വരുന്ന സാഹചര്യത്തിൽ ഒരു ദിവസത്തേക്ക് പരമാവധി 500 /- രൂപ വരെ യാത്രബത്ത ഇനത്തിൽ നൽകുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വിലാസത്തിലേക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയച്ചു നൽകേണ്ടതാണ്. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയതി ജൂലൈ 15.വിലാസം:ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി ഓ, പൈനാവ്, ഇടുക്കി, 685603. ഫോൺ: 790695901, 04862235532*ഓ ആർ സി പദ്ധതിയിലേക്ക് പരിശീലകർക്കുള്ള അപേക്ഷ ക്ഷണിച്ചു* വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷൻ വാത്സല്യ വഴി നടപ്പിലാക്കുന്ന ഓ ആർ സി പദ്ധതിയുടെ ഇടുക്കി ജില്ലയിലെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും , കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയവും, പരിശീലനമേഖലയിലെ പ്രവർത്തി പരിചയവും ഉള്ളവർക്കും , അല്ലെങ്കിൽ ബിരുദവും 2 വർഷം കുട്ടികളുടെ മേഖലയിലെ പ്രവർത്തി പരിചയവും , പരിശീലനമേഖലയിലെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. മൂന്നാർ , മറയൂർ , പീരുമേട് , കുമളി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള തമിഴ് ഭാഷ കൈകാര്യം ചെയ്യുന്ന മേൽ പറഞ്ഞ യോഗ്യതയുള്ളവർക്ക് മുൻഗണന . കൈകാര്യം ചെയ്യുന്ന സെഷനുകൾക്കനുസരിച്ചായിരിക്കും ഹോണറേറിയം നൽകുന്നത് . അപേക്ഷകൾ ജൂലൈ 15 നു മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ എത്തിക്കേണ്ടതാണ് . വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് , പൈനാവ് പി .ഒ , പൈനാവ് , ഇടുക്കി പിൻ – 685603 ഫോൺ. 7907314875*ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു*കേരള സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി സ്ക്കൂൾ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻകോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർക്ക് ചേരാം. 17 നും 35 നും ഇടക്ക് പ്രായപരിധി ഉണ്ട്. പട്ടികജാതി, പട്ടികവർഗക്കാർക്കും പിന്നോക്കവിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അവസാനത്തീയതി ജൂലൈ 10 ന് 5 മണിക്ക് മുൻപായി പ്രിൻസിപ്പാൾ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ: 8547126028, 04734296496.*ജപ്തി ചെയ്ത വസ്തുക്കളുടെ ലേലം*ആർ ആർ ഡിസ്ട്രസ്സ് വാറണ്ട് കുടിശ്ശിക ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ കട്ടപ്പന വില്ലേജിലെ ഒരു വ്യക്തിയില്‍ നിന്ന് തുക വസൂലാക്കുന്നതിനായി അദ്ദേഹത്തിന്റെ പേരിലുള്ള 00.03.20 ഹെക്ടർ വസ്തു ജൂലൈ 24 ന് രാവിലെ 11 ന് കട്ടപ്പന വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് നെടുങ്കണ്ടം ആർ ആർ ഓഫീസുമായി ബന്ധപ്പെടാം.*മിഷൻ കോർഡിനേറ്റർ നിയമനം*മത്സ്യവകുപ്പ് ഇടുക്കിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാഫിൻറെ (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ) സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഒരു മിഷൻ കോർഡിനേറ്ററെ ജില്ലാ അടിസ്ഥാനത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ (785/- രൂപ) നിയമിക്കുന്നു. യോഗ്യത; എം എസ് ഡബ്ല്യൂ കമ്മ്യൂണിറ്റി ഡവലപ്മെൻറ് / എംബിഎ മാർക്കറ്റിംഗ് ഇരുചക്രവാഹന ലൈസൻസ് അഭിലഷണീയംപ്രായപരിധി- 35 വയസിൽ കവിയരുത് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം (ഉണ്ടെങ്കിൽ) എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകർപ്പ് സഹിതം വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജൂലൈ 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ് പി.ഒ. പിൻ കോഡ്- 685603 എന്ന മേൽ വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ ചുവടെ ചേർക്കുന്ന ഇമെയിൽ- (adidkfisheries@gmail.com) അഡ്രസ്സിലോ അയക്കേണ്ടതാണ്. വൈകികിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഫോൺ: 04862 233226*സീറ്റ് ഒഴിവ്*ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ 2024 -28 ബാച്ചിലെ മാനേജ്മെന്റ് ക്വാട്ടായിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ കോളേജുമായി ബന്ധപ്പെടുക. ഫോൺ : 0468 2240047, 9846585609,