National

വിരാട് കോലിയുടെ ഉടമസ്ഥതയിൽ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് പോലിസ്:സംഭവം ബെംഗളുരുവിൽ

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിൽ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച് രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചതിന് ആണ് കേസ്. കോലിയുടെ ഉടമസ്ഥതയിൽ ഉള്ള ബെംഗളൂരുവിലെ വൺ 8 കമ്മ്യൂൺ പബ്ബിനെതിരെ ആണ് പൊലിസ് കേസെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് രാത്രി ഒന്നര കഴിഞ്ഞും ഉറക്കെ പാട്ട് വെച്ച് പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെംഗളുരുവിൽ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങൾക്ക് രാത്രി ഒരു മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് അടച്ചിരുന്നില്ലെന്ന് സെന്‍ട്രല്‍ ഡിസിപി പറഞ്ഞു. എം ജി റോഛിലുള്ള ബെംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് തൊട്ടരികിലാണ് വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 കമ്മ്യൂണ്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!