മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ ഭാര്യ സാധ്ന ഗുപ്ത അന്തരിച്ചു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഗുരുഗ്രാമം മേദാന്ത ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ നാല് ദിവസമായി ഗുരുതര നിലയില്‍ തുടരുന്നതിനിടെയാണ് അന്ത്യം.
മുലായം സിങ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് സാധ്ന. ആദ്യ ഭാര്യയും അഖിലേഷ് യാദവിന്റെ മാതാവുമായ മാല്‍തി യാദവിന്റെ മരണത്തെ തുടര്‍ന്നാണ് സാധ്‌ന മുലായത്തിന്റെ ഭാര്യയാകുന്നത്. പ്രതീക് യാദവ് മകനും ബിജെപി നേതാവ് അപര്‍ണ യാദവ് മരുമകളുമാണ്.
സാധ്‌നയുടെ മരണത്തില്‍ സമാജ് വാദി പാര്‍ട്ടി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. യുപി ഉപ മുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും അനുശോചനം അറിയിച്ചു.