കല്‍പ്പറ്റ ബൈപ്പാസ് റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി.സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ അസിസ്റ്റൻഡ് എഞ്ചിനിയറെയും അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എഞ്ചിനിയറെയുമാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ കെ.ആര്‍.എഫ്.ബി. പ്രൊജക്ട് ഡയറക്ടറോടും എക്‌സിക്യൂട്ടീവ് എന്‍ജിനിയറോടും വിശദീകരണം തേടും.ഇറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ് ഡെവലപ്പ്മെന്‍റ് കമ്പനിയാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് കൽപ്പറ്റ ബൈപ്പാസ് നിർമാണം ഏറ്റെടുത്തത്.നിർമ്മാണം ഇഴഞ്ഞ് നീങ്ങിയതോടെ ആറ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ കരാർ റദ്ദാക്കി കരിമ്പട്ടികയിൽപെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കല്‍പ്പറ്റ ബൈപ്പാസ് നിര്‍മാണം;വീഴ്ചവരുത്തിയതിൽ നടപടി,രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യും

