Kerala News

എളമരം കരീമിന്റെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃതമുഖമാണ് വ്യക്തമാക്കുന്നതെന്ന് മുരളീധരന്‍

ഒളിമ്പ്യന്‍ പി.ടി.ഉഷയ്ക്കും, കെ.കെ.രമ എംഎല്‍എയ്ക്കുമെതിരെ എളമരം കരീം നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. എളമരം കരീമിന്റെ എളമരം കരീമിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃതമുഖമാണ് വ്യക്തമാക്കുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു. പി.ടി ഉഷ ഏതെങ്കിലും പാര്‍ട്ടിയുടെ ആളല്ല. പി.ടി ഉഷയുടെ നോമിനേഷന്‍ വിമര്‍ശിക്കേണ്ടതില്ല. അത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. കരീമിന്റെ ഭാഷ ശരിയായില്ല. ദുഷ്ടലാക്കോടെയുള്ള തരം താണ പ്രസ്താവനയാണ് കരീം നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.

”കെ.കെ.രമ എംഎല്‍എയെക്കുറിച്ച് എളമരം കരീം പറഞ്ഞതും തെറ്റാണ്. ആര്‍ക്കും രാഷ്ട്രീയ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സഹപ്രവര്‍ത്തകനെ കൊന്നതും പോരാഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ ഭാര്യയെ എളമരം കരീം ഒറ്റുകാരിയുമാക്കിയത്. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സഖാവ് എന്ന് വിളിച്ച ടി.പി.ചന്ദ്രശേഖരനെ പിണറായി വിജയന്‍ കുലംകുത്തിയാക്കി’ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

”പാലക്കാട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അപമാനിക്കപ്പെട്ടതായി ആരു പരാതി എഴുതി തന്നാലും നടപടിയെടുക്കും. പൊലീസിന് ആ പരാതി കൈമാറും. ഞരമ്പ് രോഗികള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട്. ഇല്ലാത്ത പരാതികള്‍ ആരെങ്കിലും എഴുതിയിട്ട് ഉണ്ടെങ്കില്‍ അവരും ഞരമ്പ് രോഗികളാണ്. പുറത്താക്കിയവരെ തിരിച്ചെടുത്ത് സ്ഥാനമാനങ്ങള്‍ നല്‍കുന്ന രീതി കോണ്‍ഗ്രസിനില്ല’ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!