Kerala

കരിപ്പൂർ വിമാന അപകട നഷ്ടപരിഹാരം മോൺറിയൽ കൺവെൻഷൻ പ്രകാരം നൽകണം മലബാർ ഡവലപ്മെന്റ് ഫോറം

കരിപ്പൂർ വിമാന അപകട നഷ്ടപരിഹാരം മോൺറിയൽ കൺവെൻഷൻ പ്രകാരം നൽകണം
മലബാർ ഡവലപ്മെന്റ് ഫോറം

കരിപ്പൂർ വിമാനപകടത്തിൽ പരിക്ക് പറ്റിയവർക്കുള്ള നഷ്ട പരിഹാരം ആരുടെയും ഔദാര്യമല്ല. അന്താരാഷ്ട്ര ഉടമ്പടി പാലിച്ചുകൊണ്ട് യാത്രക്കാർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണം

ജൂലൈ 8,9,10 തിയ്യതികളിൽ ഏയർ ഇന്ത്യയുടെ ലീഗൽ കൺസൽട്ടന്റ് അഡ്വ.ജോസഫ് കോടിയത്രയുടെ നേതൃത്വത്തിൽ ഏയർഇന്ത്യ ഉദ്യോഗസ്ഥൻമാർ പങ്കെടുക്കുന്ന യാത്രക്കാരുമായുള്ള നെഗോസിയേഷൻ മിറ്റിങ്ങ് കോഴിക്കോട് താജ് ഹോട്ടലിൽ നടന്നുവരുന്നു. 35ഓളം മാരകമായ പരിക്ക് പറ്റിയവരാണ് നെഗോസി യേഷനിൽ പങ്കെടുക്കുന്നത്

മേജർ ഓപ്പറേഷൻ കഴിഞ്ഞിട്ടും ജിവിതത്തിലെക്ക് തിരിച്ച് വരാൻ കഴിയാത്തവരും ഒരിക്കലും സാധാരണ ജീവിതം നയിക്കാൻ കഴിയാത്തവരുമാണ് യാത്രക്കാരിൽ മഹാഭൂരിപക്ഷവും. ഇവർ ചികിൽസക്ക് ലക്ഷകണക്കിന് രൂപ ചിലവഴിച്ചവരാണ് ഏയർ ഇന്ത്യ നൽകുന്ന നഷ്ടപരിഹാര തുക ജിവിതകാലം മുഴുവനും ചികിത്സക്ക് തന്നെ വരും അതിനാൽ ജിവിതത്തിലൊരിക്കലും തൊഴിലെടുക്കാൻ കഴിയാത്ത ഈ ഹത ഭാഗ്യരായ തൊഴിലാളികൾക്ക് ജിവനാശം കുടി കണക്കാക്കി നഷ്ഠ പരിഹാരം നൽകണം അതിന് ഏയർ ഇന്ത്യ അധികാരികൾ തയ്യാറായില്ലങ്കിൽ അന്താരാഷ്ട്ര കോടതിയെസമീപിക്കുമെന്ന് എം.ഡി ഫ് ചെയർമാൻ യു.എ നസീർ ,പ്രസിണ്ടണ്ട് എസ്സ് എ അബൂബക്കർ ,ജന: സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ട്രഷറർ സന്തോഷ് വിപി എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു

പുർണ്ണമായും വിഗലാംഗരായി മാറിയ യാത്രക്കാർക്ക് കോഴിക്കോട്ടെയും ,മലപ്പുറത്തെയും സ്വകാര്യ ആശുപത്രികൾ തൽക്കാലിക ഡിസേബ്ൾ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനാൽ അത്തരം യാത്രക്കാർക്ക് നെഗൊസിയേഷനിൽ ആവശ്യമായ രേഖ എയർഇന്ത്യ അധികാരികൾക്ക് മുമ്പാകെ നൽകാൻ സാധിച്ചിട്ടില്ല സ്വകാര്യ ആശുപത്രികൾ ഈ നില തുടർന്നാൽ ആശുപത്രികൾക്കെതിരെ ശക്തമായ പ്രക്ഷോപം സങ്കടിപ്പിക്കുമെന്ന്
മലബാർ ഡവലെപ്പ്മെൻ്റ് ഫോറം ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി മുന്നറിയിപ്പ് നൽകി.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരിക്ക് പറ്റിയവർക്ക് പ്രഖ്യാപിച്ച അശ്വാസ തുക അപകടം സംഭവിച്ച് ഒരു വർഷമാവാറായിട്ടും നൽകിയിട്ടില്ല ഇത് യാത്രക്കാരോട് ഗവൺമെൻ്റുകൾ കാണിച്ച വലിയ അനീതിയാണന്നും അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!