തൃശ്ശൂര്‍: നാട്ടുകാര്‍ നോക്കി നില്‍ക്കെ കെട്ടിടത്തിന് മുകളില്‍ നിന്ന് ഫ്‌ലക്‌സ് ബോര്‍ഡ് അഴിയ്ക്കാന്‍ കയറിയ യുവാവ് കത്തിക്കരിഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.പഴയ ഫ്‌ലക്‌സ് ബോര്‍ഡ് അഴിച്ചുമാറ്റി പുതിയ പരസ്യ ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് അപകടത്തില്‍ പെട്ടത്. പരസ്യ ബോര്‍ഡ് സമീപത്തെ വൈദ്യുത കമ്പിയില്‍ സ്പര്‍ശിച്ചത് മൂലമാകാം ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ഫ്‌ളെക്‌സ് അഴിക്കാന്‍ കയറിയ ആള്‍ കത്തിക്കരിഞ്ഞ് മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

