ലോകത്ത് കോവിഡ്19 വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം ഒരു കോടി 21 ലക്ഷത്തി നാല്‍പ്പതിനായിരം കവിഞ്ഞു. ഇതുവരെ 5,51,000 ല്‍ അധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 70 ലക്ഷത്തി പതിനേഴായിരം പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചത്.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. പുതുതായി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് യു.എസില്‍ കോവിഡ് സ്ഥിരീകരിച്ചത്. ബ്രസീലില്‍ 41,000ല്‍ അധികം പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനേഴ് ലക്ഷത്തി പതിനാറായിരം കടന്നു. ബ്രസീല്‍ കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവുമധികം മരണം മെക്‌സിക്കോയിലാണ്. 782 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 32,796 ആയി.