Kerala kerala

അപകടത്തില്‍പ്പെട്ട ചരക്ക് കപ്പല്‍ തീപിടിച്ച് കത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട:് ബേപ്പൂരിന് സമീപമായി അപകടത്തില്‍പ്പെട്ട ചരക്ക് കപ്പല്‍ തീപിടിച്ച് കത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കൊളംബോയില്‍ നിന്ന് പുറപ്പെട്ട സിംഗപ്പൂര്‍ ഫ്‌ലാഗ് സ്ഥാപിച്ച എം വി വാന്‍ ഹായ് 503 എന്ന കപ്പലിലാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ പുറപ്പെട്ടെങ്കിലും തീ കണ്ടെയ്നറുകളിലടക്കം വ്യാപിക്കുകയാണ് ചെയ്യുന്നത്. കപ്പലിന്റെ നിയന്ത്രണവും ഇതിനകം തന്നെ നഷ്ടമായിട്ടുണ്ട്. കണ്ടെയ്‌നറിനാണ് തീ പിടിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്നുള്ള പ്രാഥമിക നിഗമനം. നിലവില്‍ കപ്പല്‍ മുങ്ങിയിട്ടില്ല.

നിലവില്‍ കപ്പലിനുള്ളില്‍പെട്ട ജീവനക്കാരെ പുറത്തെത്തിക്കാനും സ്ഥലത്തെ മലിനീകരണം തടയാനും കപ്പല്‍ മുങ്ങിപോകാതിരിക്കാനുമുള്ള മൂന്ന് കാര്യങ്ങളിലാണ് ഓപ്പറേഷന്‍ നടക്കുന്നത്. തീ എഞ്ചിന്‍ റൂം, ഫ്യൂയല്‍ ടാങ്ക് തുടങ്ങിയവയിലേക്ക് പടരാതിരികലാണ് ഏറെ നിര്ണായകമായിട്ടുള്ളത്. കപ്പലിലെ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ച് കടലില്‍ വീണിട്ടുണ്ടെന്നാണ് വിവരം. അപ്പര്‍ ഡെക്കിലെ കണ്ടെയ്‌നറുകള്‍ക്കാണ് തീപിടിച്ചത്. കണ്ടെയ്‌നറിനുള്ളില്‍ അപകടകരവും വിഷാംശമുള്ളതുമായ വസ്തുക്കളാണെന്ന സ്ഥിരീകരിക്കാനാവാത്ത വിവരങ്ങളും ലഭിക്കുന്നുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!