കോഴിക്കോട്: കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് ഫ്ലക്സ് ബോര്‍ഡ്. നയിക്കാന്‍ നായകന് വരട്ടെ എന്നാണ് ബോര്‍ഡിലുള്ളത്. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ബോര്‍ഡ്.
‘അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ട ഭൂമിയില്‍ വെട്ടേറ്റുവീണത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’; ഇങ്ങനെയാണ് ഫ്ളക്സ് ബോര്‍ഡിലെ വാചകങ്ങള്‍.
പൊതു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന് ആവര്‍ത്തിക്കുന്ന മുരളീധരന് കെപിസിസി അധ്യക്ഷ പദവി അടക്കം വാഗ്ദാനം ചെയ്ത ഘട്ടത്തിലാണ് പിന്തുണച്ച് പ്രവര്‍ത്തകരുടെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെടുന്നത്.
തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതോടെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെ മുരളീധരന്.