Kerala News

കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: അന്വേഷണം പ്രഖ്യാപിച്ച് കാലടി സർവകലാശാല

വ്യാജരേഖ കേസിലെ പ്രതി വിദ്യ കാലടി സർവകലാശാലയിൽ ചട്ടം മറികടന്ന് പ്രവേശനം നേടിയതിൽ അന്വേഷണം പ്രഖ്യാപിച്ച് സർവകലാശാല. അന്വേഷണത്തിനായി സിൻഡിക്കേറ്റ് ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി യൂണിവേഴ്സിറ്റി വിസി ഉത്തരവിറക്കി.

വിദ്യയുടെ പിഎച്ച്ഡി ഗൈഡ് ഡോ. ബിച്ചു എക്സ് മലയിലിന്റെ പരാതി കൂടി പരിഗണിച്ചാണ് നടപടി. വിദ്യക്ക് പിഎച്ച്ഡി പ്രവേശനം നൽകിയത് എല്ലാ ചട്ടങ്ങളും പാലിച്ചെന്ന് കാലടി സർവകലാശാല മലയാള വിഭാഗം മുൻ മേധാവി ഡോ. വി.എ വത്സലൻ പറഞ്ഞിരുന്നു.

വ്യാജ രേഖ വിവാദവുമായി ബന്ധപ്പെട്ട കെ വിദ്യയുടെ ഗൈഡ് ആയി തുടരാൻ കഴിയില്ലെന്നും ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഡോ. ബിച്ചു എക്സ് മലയിൽ കാലടി വിസിക്ക് കത്ത് നൽകിയിരുന്നു. വിവാദങ്ങളിൽ അന്വേഷണം നടത്തണമെന്നും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കണമെന്നും കത്തിൽ ആവിശ്യപ്പെട്ടിട്ടുണ്ട്. ഈ കത്തിന്റെയും പി എച്ച് ഡി പ്രവേശനത്തിൽ ക്രമക്കേടുണ്ടെന്ന് പരാതികളുടെയും കൂടി അടിസ്ഥാനത്തിലാണ് സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടത്.

പരാതികൾ സമഗ്രമായി പരിശോധിച്ച് നടപടി ശുപാർശ ചെയ്യുന്നതിനായി സിൻഡിക്കേറ്റിന്റെ ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. വിദ്യയുടെ പിഎച്ച്ഡി പ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും. രാഷ്ട്രീയ താൽപര്യത്തിന്റെയോ സമ്മർദ്ദത്തിന്റെയോ പേരിലല്ല വിദ്യയ്ക്ക് പ്രവേശനം നൽകിയതെന്നും കാലടി സർവകലാശാല മലയാള വിഭാഗം മുൻ മേധാവിയും റിസർച്ച് കമ്മിറ്റി അംഗവുമായിരുന്നു ഡോ. വി.എ വത്സലൻ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!