Kerala

മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിലെത്തി

ന്യൂയോർക്ക്: ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ.എൻ ബാലഗോപാലും സ്പീക്കർ എ.എൻ.ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.

മുഖ്യമന്ത്രിയെയും സംഘത്തെയും വിമാനത്താവളത്തിൽ നോർക്ക ഡയറക്ടർ ഡോ. എം.അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു. ശനിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ഇന്ന് വൈകിട്ട് സൗഹൃദ സമ്മേളനമുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഉറപ്പില്ല. തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കും. ഞായറാഴ്ചയാണ് വ്യവസായ നിക്ഷേപ മീറ്റ്. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി മറുപടി നല്‍കും.

ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും. അതേസമയം, കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് നഗരത്തിലുണ്ടായ പുക പൊതുസമ്മേളനത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ക്ഷണിക്കപ്പെട്ട ആയിരം മലയാളികളാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!