ഖാദി വസ്ത്ര പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഷര്‍ട്ട് നല്‍കി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, സഹകരണ ജീവനക്കാര്‍ തുടങ്ങിയവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഖാദി ധരിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നുള്ള പ്രചരണത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഈ വര്‍ഷം 150 കോടി രൂപയുടെ വസ്ത്ര വില്‍പനയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു. പുതുതലമുറയെ ഖാദിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരളയുമായി സഹകരിച്ച് പുതിയ ഫാഷന്‍ ഡ്രസുകള്‍ ഖാദി ബോര്‍ഡ് ഉല്‍പാദിപ്പിക്കുന്നുണ്ട്. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഡിസൈന്‍ ചെയ്യുന്നതിന് ഡിസൈനര്‍മാരുടെ സേവനം ഖാദി ഷോറൂമുകളില്‍ ലഭ്യമാണ്. തിരുവനന്തപുരം വഞ്ചിയൂരില്‍ ആരംഭിച്ച ഷോറൂമിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ടുമാസം കൊണ്ട് 25 ലക്ഷം രൂപയുടെ കച്ചവടം നടത്തുവാന്‍ കഴിഞ്ഞു. ഓണം വിപണി ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികള്‍ ഖാദി ബോര്‍ഡ് ഒരുക്കുന്നുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. സെക്രട്ടറി കെ എ രതീഷും ചടങ്ങില്‍ സന്നിഹിതനായിരുന്നു.