Kerala News

മുഖ്യമന്ത്രിക്ക് ബിരിയാണി ഇഷ്ടമല്ല, ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതിലും നല്ലത് തന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നത്

അന്വേഷണ ഏജന്‍സികള്‍ക്ക് ഏത് സമയവും തന്റെ വീട്ടിലേക്ക് വരാമെന്ന് കെടി ജലീല്‍.ആരോപിതരായ എല്ലാവരേയും കേന്ദ്ര അന്വേഷണ ഏജൻസികൾ വിളിച്ച് വരുത്തി . സ്വർണം എവിടെ പോയി ആർക്ക് വേണ്ടി എങ്ങനെ എന്നെല്ലാം പറയേണ്ടത് അന്വേഷണ ഏജൻസികളാണ്. ഊഹാപോഹം പ്രചരിപ്പിച്ച് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ മേൽ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാകരുതെന്നും കെടി ജലീല്‍ പറഞ്ഞു.തൻ്റെ വീടും ധന വിനിയോഗവും ഏജൻസികൾക്ക് പരിശോധിക്കാം. സ്വർണക്കടത്തു കേസിൽ പ്രധാന പ്രതി സ്വപ്ന ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ്. ഒന്നര വർഷക്കാലം അവർ ജയിലിലായിരുന്നു. ഏജൻസികൾ അതുമായി ബന്ധപ്പെട്ട് ആരോപിതരായ എല്ലാ ആളുകളെയും വിളിച്ച് വിവര ശേഖരണം നടത്തി. എന്നാൽ അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിക്ക് ബിരിയാണി ഇഷ്ടമല്ല, കള്ളം പറയുമ്പോള്‍ എന്റെ പേര് പറയൂ, ഞാന്‍ ബിരിയാണി കഴിക്കും- ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതിലും നല്ലത് തന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതാകും നല്ലത്.ആരെങ്കിലും എന്തെങ്ക്ലും പറയുന്നത് അതേ പടി മാധ്യമങ്ങൾ പ്രസിദ്ധികരിക്കരുത്. സത്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ ജനങ്ങളിലേക്ക് എത്തിക്കാവുയെന്നും ജലീല്‍ ആവശ്യപ്പെട്ടു. മതാനുഷ്ടാനങ്ങള്‍ നിര്‍വഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താന്‍. അങ്ങനെയായി എന്നുള്ളതാണ് ചിലര്‍ക്കെങ്കിലും താന്‍ കണ്ണിലെ കരടാകാന്‍ കാരണം. സ്വപ്‌നയുടെ ആരോപണങ്ങളില്‍ ഭയമില്ല. സ്വപ്‌നയുടെയും തന്റെയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ആരാണ് കള്ളനെന്ന് ആര്‍ക്കും മനസിലാകുമെന്നും ജലീല്‍ പറഞ്ഞു.മുഖ്യമന്ത്രിയേയും കുടുംബത്തേയും ബാക്കി എല്ലാവരേയും പുകമറയിൽ നിർത്താൻ ശ്രമിക്കുന്നു. സ്വത്തടക്കം എല്ലാം സൂക്ഷ്മ പരിശോധനക്ക് വിധേയമായതാണ്. ആർക്ക് വേണമെങ്കിലും പരിശോധിക്കാം.ഇഡി ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു.പൊതു പ്രവർത്തനം നടത്തുന്നവരെ ജനങ്ങളുടെ മുന്നിൽ മോശക്കാരാക്കാനുള്ള ബിജെപി യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് ജലീൽ പറഞ്ഞു.
പ്രതി ആരോപിക്കും പോലെ ഏതെങ്കിലും ബന്ധം സ്വർണക്കടത്തുമായി ഉണ്ടായിരുന്നെങ്കിൽ എന്ന് അകത്തായി എന്ന് ചോദിച്ചാ പോരെ , അണുമണി തൂക്കം പങ്ക് ഇല്ലെന്ന് മറ്റാരേക്കാളും അന്വേഷണ ഏജൻസികൾക്ക് അറിയാം .ഗൂഢാലോചന യുഡിഎഫും ബിജെപിയും ഒരുമിച്ചാണ് നടത്തുന്നത്. പിസി ജോര്‍ജും സ്വപ്‌ന സുരേഷും ഓരോദിവസവും നട്ടാല്‍ നുണയ്ക്കാത്ത നുണകളാണ് പറയുന്നത്. ഇത് കേരള ജനത വിശ്വസിക്കില്ല. പിസി ജോര്‍ജ് പറയുന്നത് താന്‍ എസ്ഡിപിഐ ആളാണെന്നാണ്. മുസ്ലീം തീവ്രവാദത്തെ എല്ലാ പൊതുവേദിയില്‍ വിമര്‍ശിച്ച ആളാണ് താന്‍. എന്നാല്‍ പിസി ജോര്‍ജിനെ എസ്ഡിപിഐ വേദിയില്‍ നമ്മള്‍ എത്ര തവണ കണ്ടതാണ്. പറയാന്‍ പറ്റുന്നതേ പറയാവൂ. പറയാന്‍ അറിയില്ലെങ്കില്‍ പറയാതിരിക്കുക ജലീല്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!