News

പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി പീപ്പിള്‍ ഫൗണ്ടേഷന്‍; പനമരം പീപ്പിള്‍സ് വില്ലേജ് രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും

പനമരം; 2018 പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള പനമരത്ത് നിര്‍മിച്ച പീപ്പിള്‍സ് വില്ലേജ് എം.പി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. 2018 പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 25 കോടി രൂപയുടെ പദ്ധതികളാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചത്. വിവിധ ഏജൻസികളുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കിയത്. 305 പുതിയ വീടുകൾ, 888 വീടുകളുടെ അറ്റകുറ്റപ്പണി, 811 സ്വയം തൊഴിൽ പദ്ധതി, 34 കുടിവെള്ള പദ്ധതികൾ, സ്കോളർഷിപ്പ്, ചികിത്സ തുടങ്ങി ജനങ്ങളുടെ അതിജീവനത്തിന് വേണ്ടി പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും ഫൗണ്ടേഷന് സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞു.

പീപ്പിൾസ് ഫൗണ്ടേഷന്റെ 2019 പ്രളയ പുനരധിവാസ പദ്ധതികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തിൽ ഏറെ നാശനഷ്ടം നേരിട്ട 600 ൽ പരം ചെറുകിട കച്ചവടക്കാർക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50000 വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്‌ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. ഇൻഫാഖ് സസ്‌റ്റൈനബിൾ ഡെവലപ്പ്മെൻറ് സൊസൈറ്റിക്ക് കീഴിലുള്ള അയൽക്കൂട്ടങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് തടസങ്ങൾ ഒന്നും ഇല്ലെങ്കിൽ ഈ വർഷം തന്നെ എല്ലാ പദ്ധതികളും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

പനമരം പീപ്പിള്‍സ് വില്ലേജ് ജൂൺ 13 ന് രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനം ഫെയ്‌സ്ബുക്കിലും യൂടൂബിലും ലൈവ് ഉണ്ടായിരിക്കും. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീര്‍ സയ്യിദ് സആദത്തുള്ള ഹുസൈനി, ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, സി.കെ ശശീന്ദ്രന്‍ എംഎല്‍എ, ഒ.ആര്‍ കേളു എംഎല്‍എ, ടി. ആരിഫലി, ഐ.എം അബ്ദുള്‍ അസീസ് , വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വയനാട് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുള്ള തുടങ്ങി സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!