
പൊയിൽതാഴം ഡിഫൻസ് ആർട്സ് ആന്റ് സ്പോർട് സ്‌ക്ലബ്ബ് പ്രാദേശിക ലീഗ് ഫുഡ്ബാൾ മത്സരത്തോടനുബന്ധിച്ച് സ്വരൂപിച്ച മുപ്പതിനായിരം രൂപ ക്ലബ്ബ് അംഗവും ഒരപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയുമായ അരീക്കുഴിയിൽ ഷാജഹാൻ എന്നിവരുടെ ചികിത്സാ കുടുംബ സഹായ സമിതിക്ക് കൈമാറി. സിഫൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് പി.ജമാലുദ്ദീൻ മാസ്റ്ററിൽ നിന്നും സഹായകമ്മറ്റി ചെയർമാൻ കെ.സി.അബു ചെക്ക് കെെപ്പറ്റി.കമ്മറ്റി കൺവീനറും മുക്കടംകാട് ജുമഅത്ത് പള്ളി പ്രസിഡന്റുമായ പി.അഷ്റഫ് ഹാജി, ഫിനാന്സ് കൺവീനർ എ.പി അബ്ദുൽ അസിസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ. മനോജ് കുമാർ മാസ്റ്റർ സെക്രട്ടറി സി. അസീസ് ഹാജി, ദീപക് സി.കെ, എ.സി.അഷ്റഫ് മാസ്റ്റർ എന്നിവർ സംബന്ധി
ച്ചു.കോവിഡ് പ്രാെട്ടോകാൾ പ്രകാരം നടന്ന ലളിതമായ ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളും കമ്മറ്റി അംഗങ്ങളും മാത്രം സന്നിഹിതരായിരുന്നു.

