Kerala News

”കിറ്റിൽ അരിയില്ല”. കുറച്ചൊക്കെ നാടുമായി ബന്ധം വേണം ;എം.ടി രമേശിന്റെ പോസ്റ്റിന് മറുപടിയുമായി എം.വി ജയരാജന്‍

സൗജന്യ ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട ബി.ജെ.പി നേതാവ് എം.ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ആരും പട്ടിണിയാകരുതെന്നുള്ള ആശയത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യ കിറ്റ് പദ്ധതി എല്ലാവരും ഏറ്റെടുത്തപ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം പേറാനാണ് എം.ടി രമേശടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നതെന്ന് എം.വി ജയരാജന്‍ പ്രതികരിച്ചു.കിറ്റിൽ അരിയില്ലെന്നും കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നും ജയരാജൻ പരിഹസിച്ചു. ഫേസ്ബുക്കിലാണ് ജയരാജന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

ബി.ജെ.പി നേതാവേ, ഒരുകാര്യം പ്രത്യേകം ഓർമ്മിപ്പിക്കട്ടെ -” കിറ്റിൽ അരിയില്ല”============================കേരളത്തിൽ കോവിഡ്‌ പ്രതിസന്ധി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാനാണ്‌ സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നന്മ ചോർന്നുപോകാത്തവർ ഇതിനായി നൽകിയ തുകയുൾപ്പടെ ഉപയോഗിച്ചാണ്‌ മഹാമാരി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടത്‌. ഒപ്പം, കോവിഡ്‌ രോഗികൾക്കുൾപ്പടെ സമയത്ത്‌ ഭക്ഷണമെത്തിച്ചുനൽകാൻ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകരുതെന്ന് വാശിപിടിച്ചവർക്കും, നന്മ ചോർത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവർക്കും ഉൾപ്പടെ എല്ലാവർക്കുമാണ്‌ പിണറായി സർക്കാർ ഭക്ഷ്യകിറ്റ്‌ സൗജന്യമായി നൽകിയതെന്നത്‌ മറ്റൊരു വസ്തുത. ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോൾ, അതിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ട്‌. കേന്ദ്രസർക്കാരാണ്‌ കിറ്റ്‌ നൽകിയതെങ്കിൽ, എന്തുകൊണ്ട്‌ രാജ്യത്താകെ അത്‌ നൽകുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട്‌ ചോദിക്കല്ലേ..! അവർ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട്‌ ബി. ജെ. പി നേതാക്കൾ എന്നതാണ്‌ ഈ പുതിയ എഫ്‌. ബി പോസ്റ്റ്‌ വ്യക്തമാക്കുന്നത്‌. ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓർമ്മിപ്പിക്കട്ടെ -” കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല”. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ്‌ വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്ക്കാരം. – എം വി ജയരാജൻ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!