Kerala News

മാദ്ധ്യമ പ്രവർത്തകരെ വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം ;വി. മുരളീധരൻ

മാദ്ധ്യമ പ്രവർത്തകരെ കൊറോണ വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി. മുരളീധരന്റെ പ്രതികരണം. മാതൃഭൂമി സീനിയർ റിപ്പോർട്ടർ വിപിൻ ചന്ദിന്റെ മരണം ചൂണ്ടികാട്ടിയാണ് വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മാതൃഭൂമി ന്യൂസിലെ വിപിൻ ചന്ദിൻറെ അകാലവിയോഗത്തെക്കുറിച്ച് മാധ്യമസുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് കേരളത്തിൽ മാധ്യമപ്രവർത്തകരെ കോവിഡ് വാക്‌സീൻ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നറിഞ്ഞത്… കേരളസർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്…

രാജ്യത്ത് ഏതാണ്ട് 12 സംസ്ഥാനങ്ങൾ, ( മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട്, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാർ, ഡൽഹി, പഞ്ചാബ്, പശ്ചിമബംഗാൾ, ഗോവ, മണിപ്പൂർ) മാധ്യമപ്രവർത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്… ശരിയായ വിവരകൈമാറ്റം കോവിഡ് പോരാട്ടത്തിൽ പ്രധാനപ്പെട്ടതാണ്… അതുകൊണ്ടു തന്നെ മാധ്യമപ്രവർത്തനവും ….

ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്.. യുദ്ധരംഗത്ത് ജീവൻ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവർത്തകർ… അവർക്ക് പ്രതിരോധകവചം നൽകിയേ മതിയാകൂ. ഇക്കാര്യത്തിൽ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസർക്കാരിനോട് അഭ്യർഥിക്കുന്നു…..

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!