രാജ്യത്ത് ആയിരങ്ങള്‍ മരണപ്പെടുമ്പോഴും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മോദി പരാജയപ്പെടുന്നുവെന്ന് നടന് സിദ്ധാര്‍ഥും അഭിഭാഷകന് പ്രശാന്ത് ഭൂഷനും.കോവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ച്ചക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ട്വിറ്ററിൽ നിന്നും തടയാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ സിദ്ധാര്‍ഥ് ഭൂഷന്റെ ട്വീറ്റ് പങ്കുവെച്ചു.
നമ്മള് ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ എന്ത് പറഞ്ഞെന്നും ചെയ്തെന്നും മറക്കരുത്. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടതെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്.
പ്രശാന്ത് ഭൂക്ഷന്‍: ‘മോദി സര്‍ക്കാര്‍ മഹാമാരി തടയാനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെന്ന് മാത്രമല്ല, പ്രതിരോധത്തില്‍ വന്ന വീഴ്ച്ചക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നു.’
സിദ്ധാര്‍ഥ്: പ്രിയപ്പെട്ട ഇന്ത്യക്കാരെ നിങ്ങള്‍ ഭയപ്പെടാതിരിക്കു. ഈ മഹാമാരിയെ നമ്മള് അതിജീവിക്കുക തന്നെ ചെയ്യും. ഒരിക്കലും സര്‍ക്കാര്‍ എന്താണ് നമ്മോട് ചെയ്തതെന്ന് മറക്കരുത്. ഇപ്പോള്‍ സുരക്ഷിതരായി ഇരിക്കു. വാക്സിന് സ്വീകരിക്കു.’
https://twitter.com/Actor_Siddharth/status/1391046134894784517?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1391046134894784517%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fsiddarth-and-prashanth-bhushan-about-modi-government%2F104975%2F

