വ്യാപാര സ്ഥാപനങ്ങൾ നിലവിൽ തുറക്കാം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് ഇന്ന് കട തുറക്കാൻ എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ സാഹിബിനെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പോലീസ് നടപടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം മണ്ഡലം യൂത്ത് വിംഗ് കമ്മിറ്റി ഓൺലൈൻ മീറ്റിംഗിൽ പ്രതിഷേധിച്ചു. മീറ്റിംഗിൽ ജില്ലാ വൈസ് പ്രസിഡണ്ട് സിദ്ദിഖ് പൂവാട്ടുപറമ്പ്, മണ്ഡലം പ്രസിഡണ്ട് സഹദ് മാവൂർ, സെക്രട്ടറി ജിനിലേഷ് കുന്നമംഗലം, ട്രഷറർ മുസമ്മിൽ ബി കെ വെള്ളിപറമ്പ്, ഹബീബ് കുറ്റിക്കാട്ടൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ടിനെ അക്രമിച്ചതിൽ കുന്ദമംഗലം മണ്ഡലം യൂത്ത് വിംഗ് കമ്മറ്റി പ്രതിഷേധിച്ചു.

