കുന്ദമംഗലം: എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ വി.പി ശിവദാസനും പാര്‍ട്ടിയും നടത്തിയ വ്യാപക റെയ്ഡില്‍ കോഴിക്കോട് താലൂക്കില്‍ ചാത്തമംഗലം വെണ്ണക്കോട് അമ്പലമുക്കി ക്ഷേത്രത്തിനടുത്ത് ആള്‍സഞ്ചാരമില്ലാത്ത കാട്ടിടവഴിയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ 75 ലിറ്റര്‍ വാഷ് കണ്ടെത്തി കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) സുരേഷ്ബാബു സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെജി, അര്‍ജുന്‍ ഡ്രൈവര്‍ എഡിസണ്‍ എന്നിവര്‍ ചേര്‍ന്നാണ് റൈഡ് നടത്തിയത്.
ഉടമസ്ഥനില്ലാത്ത 75 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

