പട്ടികജാതി വികസന വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന വിഷയത്തില്‍ മുന്‍ എംഎല്‍എ യു.സി രാമന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കോവിഡ് 19 കാലത്തെ വറുതിയില്‍ പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജടക്കമുള്ള ആവശ്യങ്ങളഉം അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ചു. ലക്ഷക്കണക്കിന് പട്ടിക വിഭാഗം കുട്ടികള്‍ക്ക് ഇന്നേ വരെയായായി അവര്‍ക്കര്‍ ഹതപ്പെട്ട ‘ലംസം ഗ്രംന്റ് കിട്ടിയിട്ടില്ല എന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.
പരാതിയുടെ പൂര്‍ണരൂപം
ബഹുമാന്യ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍,
പട്ടികജാതി വികസന വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി താങ്കളോടറിയിക്കാനാണീ എഴുത്ത്. കോവിഡ് 19 കാലത്തെ വറുതിയില്‍ പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജടക്കമുള്ള ആവശ്യങ്ങള്‍ അങ്ങയുടെ മുന്നില്‍ വെക്കുന്നതോടൊപ്പം ചില കാര്യങ്ങളിലേക്ക് കൂടി അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു.
സംസ്ഥാനത്തെ പട്ടികജാതി വികസന വകുപ്പ് അക്ഷരാര്‍ത്ഥത്തില്‍ വെന്റിലേറ്ററിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
+1, +2 പരീക്ഷ നടക്കാന്‍ പോകുകയാണ്.
ലക്ഷക്കണക്കിന് പട്ടിക വിഭാഗം കുട്ടികള്‍ക്ക് ഇന്നേ വരെയായായി അവര്‍ക്കര്‍ ഹതപ്പെട്ട ‘ലംസം ഗ്രംന്റ് കിട്ടിയിട്ടില്ല. പെണ്‍കുട്ടികളുടെ വിവാഹത്തിന്ന് ഗ്രാന്റായി നല്‍കുന്ന 75000 രൂപ ലഭിക്കുന്നതിന് അപേക്ഷിച്ച നൂറ്കണക്കിന്ന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. 2008 – 09 മുതല്‍ ഫണ്ട് അനുവദിച്ചിട്ടില്ല. അത് പോലെ മിശ്രവിവാഹിതര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞു നല്‍കുന്ന 75000 രൂപ ലഭിക്കുന്നതിന്ന് അപേക്ഷിച്ചവരും പണം കിട്ടാതെ നിരാശയിലാണ് 2008-09 സാമ്പത്തിക വര്‍ഷം മുതല്‍ അതും അനുവദിച്ചിട്ടില്ല. ചികില്‍സാ ധന സഹായത്തിന്ന് അപേക്ഷിച്ചവരില്‍ പലരും ഇന്ന് ജീവനോടെയില്ല എന്നതാണ് സത്യം. ധനസഹായ അപേക്ഷകള്‍ കെട്ടികിടക്കുകയാണ്.എന്‍ട്രന്‍സ് Exam തുടങ്ങാറായിട്ടും ഇതു വരെ ട്യൂഷന്‍ ഫീസ് നല്‍കിയിട്ടില്ല.
ഇത്രയും നിരുത്തരവാദപരമായാണ് പ്രസ്തുത വകുപ്പിന്റെ പോക്ക് എന്നത് മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കൃത്യമായി മനസിലാക്കാനും കാര്യങ്ങളില്‍ ഉചിതമായ തീരുമാനങ്ങളുണ്ടാക്കി പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയും രോഗികളുടെ ജീവനുമടക്കമുള്ള വിഷയങ്ങളില്‍ അടിയന്തിര പരിഹാരമുണ്ടാക്കാനുമുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
യു സി രാമന്‍

