
കോഴിക്കോട്: കോവിഡ്-19 മഹാമാരി കാരണം ലോക്ക് ഡൗൺപ്രഖ്യാപിച്ചിരിക്കയാൽ കോടതികളുടെ പ്രവർത്തനം നിലച്ചിരിക്കയാണ്. കക്ഷികൾ തരുന്ന ഫീസിനെ ആശ്രയിച്ചാണ് ഓരോ അഭിഭാഷകന്റെ യും ഉപജീവനം കഴിയുന്നത്.
ലോക് ഡൗൺ കാരണം കോടതികളും കക്ഷികളും ഇല്ലാതായതിനാൽ അഭിഭാഷക സമൂഹം കടുത്ത പ്രയാസങ്ങൾ നേരിടുകയാണ്. അഭിഭാഷക ക്ഷേമം ഉറപ്പ് വരുത്തേണ്ട ബാർ കൗൺസിലിന്റെ ഭാഗത്ത് നിന്നും യാതൊരു ധനസഹായവും നാളിതുവരെ ലഭ്യമായിട്ടില്ല.

ക്ഷേമനിധിയിൽ നിന്നും നിബദ്ധനകൾ ഇല്ലാതെ അടിയന്തര ധനസഹായം നൽകി അഭിഭാഷകരുടെ ക്ഷേമം ഉറപ്പ് വരുത്താൻ ബാർ കൗൺസിൽ തയ്യാറാവണമെന്ന് തൊഴിൽ രഹിതരായ അഭിഭാഷകർ ആവശ്യപ്പെട്ടു. നിലവിൽ ക്ഷേമനിധിയിൽ അംഗങ്ങൾ കുറവാണ് അവർക്ക് മാത്രമാണ് സർക്കാർ സഹായം ലഭിച്ചത് മററുള്ളവർക്കും സഹായം ലഭ്യമാവണമെന്നതാണ് ആവശ്യം

