Kerala kerala

താമരശ്ശേരി ഷിബില വധക്കേസ്; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

താമരശ്ശേരി ഷിബില വധക്കേസില്‍ ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പി ആര്‍ ഒ ആയിരുന്ന നൗഷാദിന്റെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ച് തിങ്കളാഴ്ച ഉത്തരവിറങ്ങിയത്. ഭര്‍ത്താവ് യാസറിനെതിരെ ഷിബില നല്‍കിയ പരാതി കൃത്യമായി അന്വേഷിച്ചില്ല എന്ന കുടുംബത്തിന്റെ പരാതിയില്‍ ആയിരുന്നു നടപടി ഉണ്ടായത്.

താമരശ്ശേരി ഷിബിലയുടെ കൊലപാതകത്തിന് മുന്‍പ് പ്രതി യാസറിനെ കുറിച്ച് ഷിബിലയും ബന്ധുക്കളും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷിബിലിയുടെ കൊലപാതകത്തിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തി. പൊലീസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവും ഉണ്ടായി.

പൊലീസ് കൃത്യമായി നടപടി എടുത്തിരുന്നെങ്കില്‍ ഷിബില കൊല്ലപ്പെടില്ലായിരുന്നു എന്നാണ് കുടുംബം പറഞ്ഞത്. കുടുംബത്തിന്റെ ഈ ആരോപണത്തിന് പിന്നാലെയാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പി ആര്‍ ഒ ആയ ഗ്രേഡ് എസ്‌ഐ നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തത്.എന്നാല്‍ നൗഷാദിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്നും പരാതി ലഭിച്ചപ്പോള്‍ തന്നെ എസ് എച്ച് ഒയക്ക് കൈമാറി എന്നുമാണ് അന്വേഷണത്തില്‍ മനസ്സിലായത് .ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് .

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!