അപകടത്തില്‍പ്പെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവനടന്‍ മരിച്ചു. പട്ടണം കൃഷ്ണ നിവാസില്‍ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രനാണ് (32) മരിച്ചത്. ആലുവ പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ച് കഴിഞ്ഞ മാസം 26നാണ് അപകടമുണ്ടായത്. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം. കിനാവള്ളിയില്‍ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും സുജിത് അഭിനയിച്ചിട്ടുണ്ട്.
അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവ നടന്‍ സുജിത്ത് രാജേന്ദ്രന്‍ മരിച്ചു

