Local

കോഴിക്കോട് പുനര്‍വിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; നവവധുവും സംഘവും മുങ്ങി

കോഴിക്കോട്: പുനര്‍വിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. കോഴിക്കോട് നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം കടന്നു കളഞ്ഞത്. പരാതിയില്‍ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ഡോക്ടര്‍ പുനര്‍വിവാഹത്തിന് താല്പര്യമുണ്ടെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാസര്‍ഗോഡ് സ്വദേശിയായ യുവതി ഉള്‍പ്പെടെ അഞ്ചംഗ സംഘം ഫോണില്‍ ബന്ധപ്പെടുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത ശേഷം വിവാഹ ചടങ്ങുകള്‍ നടത്തി. യുവതിയുടെ ബന്ധുക്കള്‍ എന്ന് പരിചയപ്പെടുത്തിയ ചിലരും ചടങ്ങില്‍ പങ്കെടുത്തു.

നവദമ്പതികള്‍ക്ക് ഒന്നിച്ചു താമസിക്കുവാനായി വാടക വീട് തരപ്പെടുത്തണമെന്ന് പറഞ്ഞു. ഇതിനായി സംഘം 5 ലക്ഷം രൂപ ഡോക്ടറില്‍ നിന്നും കൈവശപ്പെടുത്തുകയായിരുന്നു. കൂടാതെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും അടങ്ങുന്ന ബാഗും സംഘം കൈക്കലാക്കി. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയശേഷം സംഘം കടന്നു കളയുകയായിരുന്നു. ഹോട്ടലിലെ ഉള്‍പ്പെടെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!