Kerala News

ഗുരുവായൂരിൽ ഇനി രാത്രിയും വിവാഹം; അനുമതി നൽകി ദേവസ്വം

ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹ മണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താൻ ഗുരുവായൂർ ദേവസ്വത്തിന്റെ അനുമതി. 60 വർഷം മുമ്പ് വരെ ഹൈന്ദവ വിവാഹങ്ങൾ രാത്രിയിലാണ് നടന്നിരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ദേവസ്വം എത്തിയത്. എന്നിരുന്നാലും എത്ര സമയം വരെ വിവാഹങ്ങൾ ആകാം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല

നേരത്തെ, നായർ സമാജം ജനറൽ കൺവീനർ വി അച്യുതക്കുറുപ്പിന്റെ മകന്റെ വിവാഹം ദേവസ്വത്തിൽ അപേക്ഷ നൽകി അനുമതി ലഭിച്ചതിനെ തുടർന്ന് 2022 ഡിസംബർ 19ന് അഞ്ചുമണിക്ക് നടന്നിരുന്നു.
ഇതാണ് രാത്രിയിലും വിവാഹം നടത്തുന്ന കാര്യത്തിൽ ദേവസ്വം തീരുമാനം എടുക്കുന്നതിലേക്ക് വഴിവച്ചത്.

60 വർഷം മുമ്പ് വരെ ഹൈന്ദവ വിവാഹങ്ങൾ ഏറെയും രാത്രിയിലാണ് നടത്തിയിരുന്നത്. ഈ രീതി വീണ്ടും പരിഗണിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. നിലവിൽ പുലർച്ചെ അഞ്ചു മുതൽ ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ഒന്നര വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. ഇതിൽ മാറ്റം വരുത്തുന്ന തീരുമാനമെടുക്കാൻ കൂടുതൽ കൂടിയാലോചനകൾക്ക് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററെ ഭരണസമിതി ചുമതലപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!