ഈസ്റ്റർ ആശംസകളുമായി ബി ജെ പി. വീടുകൾ തോറും കാർഡുകൾ വിതരണം ചെയ്തു. കൂടാതെ ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ നേതാക്കൾ സന്ദർശിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി വി മുരളീധരൻവെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോയെ സന്ദർശിച്ചു ആശംസ കാർഡ് കൈമാറി. ബി ജെ പി ജില്ലാ അധ്യക്ഷൻ വി വി രാജേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സൗഹൃദ സന്ദർശനമാണ് നടത്തിയതെന്നും സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ തലശ്ശേരി അതിരൂപത ആസ്ഥാനത്ത് സന്ദർശനം നടത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്‌ക്ക് നേതാക്കൾ ഈസ്റ്റർ ആശംസാകാർഡ് കൈമാറി.

