നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ദിവസമായ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിർദ്ദേശം നൽകി. കാവ്യയ്ക്കെതിരായ തെളിവുകളിൽ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസിൽ വളരെ നിർണായകമാണെന്നാണ് വിലയിരുത്തൽ. സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറിയിട്ടുണ്ട്.നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കാവ്യ മാധവനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് നിർണായക സംഭാഷണങ്ങൾ പുറത്ത് വന്നു. അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖകളാണ് ഇവ. ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണവും ഡോക്ടറും ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും തമ്മിലുള്ള സംഭാഷണവുമാണ് പുറത്തുവന്നത്.ഇതിൽ ആദ്യത്തെ സംഭാഷണം ദിലീപും ദിലീപിന്റെ അഭിഭാഷകൻ സുജേഷ് മേനോനും തമ്മിലുള്ളതാണ്