National News

ഡൽഹി എയിംസിൽ കൊവിഡ് വ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ഡൽഹി എയിംസിൽ കൊവിഡ് വ്യാപനം. എയിംസിലെ 35 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ ഡൽഹി ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. ഇതിൽ 32 പേർ നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ നിരീക്ഷണത്തിലാണ്. 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടർമാർക്ക് കൊവിഡ് ബാധയേൽക്കുന്നത്. ഡോക്ടർമാർക്കെല്ലാം രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടിയന്തര യോഗം വിളിച്ചു.

ഗംഗാറാം ആശുപത്രി അധികൃതരുമായാണ് മുഖ്യമന്ത്രി യോഗം ചേരുന്നത്. ഡോക്ടർമാർക്കിടയിലെ രോഗവ്യാപനത്തെ തുടർന്നാണ് യോഗം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!