മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തി വമ്പൻ തിയറ്റർ വിജയമായി മാറിയ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈമിലേക്ക്.
നവാഗത സംവിധായകനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ആേന്റാ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേർന്നാണ്.
ചിത്രത്തിന്‍റെ ഡിജിറ്റൽ റേറ്റ്സ് വലിയ തുകയ്ക്കാണ് പ്രൈം വിഡിയോ സ്വന്തമാക്കിയത്. ഏപ്രിൽ 14 മുതൽ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോൺ പ്രൈം പ്രേക്ഷകർക്ക് ‘ദി പ്രീസ്റ്റ്’ ആസ്വദിക്കാനാകും.
മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി എത്തിയ ദി പ്രീസ്റ്റിൽ ബേബി മോണിക്ക, നിഖില വിമൽ, സാനിയ ഇയ്യപ്പൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി. രാഹുൽ രാജായിരുന്നു ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചത്.